Map Graph

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ

ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ശ്രീ അച്യുതാനന്ദൻ കേരള മുഖ്യമന്ത്രിയായിരിക്കെയാണ് 3200 കോടിയുടെ ഈ ബൃഹത്പദ്ധതി തുടങ്ങിയതും ഉദ്‌ഘാടനം ചെയ്തു നടപ്പിൽ വരുത്തിയതും. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ദുബായ് പോർട്‌സ് വേൾഡാണ് ഇതിന്റെ നടത്തിപ്പുകാർ. 30 വർഷത്തേക്കാണ് ഇവരുമായുള്ള കരാർ. ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ടെർമിനലിനുണ്ട്. ഈ ടെർമിനലിന്റെ പ്രവർത്തനാരംഭത്തോടെ നിലവിലുള്ള രാജീവ് ഗാന്ധി കണ്ടെയ്‌നർ ടെർമിനലിലെ പ്രവർത്തനസംവിധാനങ്ങൾ ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കും.

Read article
പ്രമാണം:Vallarpadam_Container_Terminal.JPGപ്രമാണം:Row-row_service_Cochin.JPGപ്രമാണം:Vallarpadam_Terminal.JPG